Thursday, July 28, 2016


പി.ടി.ഭാസ്കരപ്പണിക്കര്‍ സ്മാരക ബാലശാസ്ത്ര വിജ്ഞാന പരീക്ഷ ആഗസ്റ്റ് നാലിനു തുടങ്ങും
വിദ്യാര്‍ത്ഥികളില്‍ അന്വേഷണതൃഷ്ണയും വായനാശീലവും സാമൂഹ്യാവബോധവും വളര്‍ത്തിയെടുക്കുന്നതിനായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രകാരനുമായിരുന്ന പി.ടി.ഭാസ്ക്കരപ്പണിക്കര്‍ തുടങ്ങവച്ച ബാലശാസ്ത്ര വിജ്ഞാന പരീക്ഷ ലോക സൗഹൃദദിനമായ ആഗസ്റ്റ് നാലിനു തുടങ്ങി ലോക സമാധാന ദിനമായ സെപ്റ്റംബര്‍ 21 നു സ്ക്കൂള്‍ തലമത്സരങ്ങള്‍ അവസാനിക്കും.
യു.പി,ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിനു പുറത്തുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും,പത്താംതരം തുല്യതാ,സാക്ഷരതാ-മലയാളം മിഷന്‍ പഠിതാക്കള്‍ക്കും
പങ്കെടുക്കാം. ജില്ലാതല മത്സരം നവംബര്‍ മാസത്തിലും സംസ്ഥാനതല മത്സരം ഡിസംബര്‍ മാസത്തിലും നടത്തും. ഈവര്‍ഷം പാലക്കാട് ജില്ലയാണ് സംസ്ഥനതല മത്സരങ്ങള്‍ക്ക് ആതിഥേയമേകുന്നത്. സ്കുള്‍ തലത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. അജിത്, അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്,എസ് എന്ന വിലാസത്തിലോ 9497351020 എന്ന നമ്പറിലോ ആഗസ്റ്റ് 2 നകം റജിസ്റ്റര്‍ ചെയ്യണം. ചോദ്യപേപ്പറുകള്‍ www.ptbsmarakatrust.blogspot.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Saturday, April 23, 2016


കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.

പത്താംക്ലാസ് മുതല്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അടക്കാപുത്തൂര്‍ പി.ടി.ബി. സ്മാരക പൊതുജന വായനശാലയുടേയും പി.ടി.ബി. സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. പ്രശസ്ത പരിശീലകന്‍ ഡോ. പി.ആര്‍ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പഠന-തൊഴില്‍‍ മേഖലകളിലെ പുതിയ പ്രവണതകളേയും സാദ്ധ്യതകളേയും പരിചയപ്പെടുത്തികൊണ്ട് നടത്തിയ സെമിനാറില്‍ ധാരാളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വെള്ളിനേഴി പഞ്ചായത്ത് അംഗവും പി.ടി.ബി. സ്മാരക പൊതുജന വായനശാല സെക്രട്ടറിയുമായ കെ.ടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ പഞ്ചായത്ത് പ്രസി. കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി ശങ്കരന്‍ സ്വാഗതവും, കെ അജിത് നന്ദിയും പറഞ്ഞു




സെമിനാറിനോടനുബന്ധിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡണ്ടും കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ നേതാവും എഴുത്തുകാരനുമായിരുന്ന പി.ടി ഭാസ്ക്കരപ്പണിക്കരുടെ ജീവിത രേഖയെ ആസ്പദമാക്കിയുള്ള പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.