കരിയര്‍
ഗൈഡന്‍സ് സെമിനാര്‍ നടത്തി.
പത്താംക്ലാസ്
മുതല്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കുമായി
അടക്കാപുത്തൂര്‍ പി.ടി.ബി.
സ്മാരക
പൊതുജന വായനശാലയുടേയും
പി.ടി.ബി.
സ്മാരക
ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
നടത്തി. പ്രശസ്ത
പരിശീലകന്‍ ഡോ.
പി.ആര്‍
വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍
പഠന-തൊഴില്‍
മേഖലകളിലെ പുതിയ പ്രവണതകളേയും
സാദ്ധ്യതകളേയും പരിചയപ്പെടുത്തികൊണ്ട്
നടത്തിയ സെമിനാറില്‍ ധാരാളം
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
പങ്കെടുത്തു.
വെള്ളിനേഴി
പഞ്ചായത്ത് അംഗവും പി.ടി.ബി.
സ്മാരക
പൊതുജന വായനശാല സെക്രട്ടറിയുമായ
കെ.ടി
ഉണ്ണികൃഷ്ണന്‍ അധ്യക്ഷത
വഹിച്ച സെമിനാര്‍ പഞ്ചായത്ത്
പ്രസി. കെ
ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്തു. കെ.സി
ശങ്കരന്‍ സ്വാഗതവും,
കെ അജിത്
നന്ദിയും പറഞ്ഞു.
സെമിനാറിനോടനുബന്ധിച്ച്
മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ്
പ്രസിഡണ്ടും കേരളത്തിലെ
സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ
മേഖലകളില്‍ വ്യക്തിമുദ്ര
പതിപ്പിച്ച ധിഷണാശാലിയായ
നേതാവും എഴുത്തുകാരനുമായിരുന്ന
പി.ടി
ഭാസ്ക്കരപ്പണിക്കരുടെ ജീവിത
രേഖയെ ആസ്പദമാക്കിയുള്ള
പോസ്റ്റര്‍ പ്രദര്‍ശനവും
നടത്തി.