Sunday, September 11, 2022

Announcement

പ്രിയരെ, ഇത്തവണത്തെ ബാലശാസ്ത്ര പരീക്ഷ ചില പ്രത്യേക ലക്ഷ്യങ്ങൾ വെച്ചാണ് സംഘടിപ്പിക്കുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ? 1. കൗമാരം ലഹരിയുടെ പിടിയിലേക്ക് അമരുന്ന സാഹചര്യം: ലഹരിക്കെതിരായ ചിന്ത കൗമാരക്കാരിൽ നിന്നു തന്നെ ഉണർത്തി അത് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ തെരുവ് നാടകമാക്കി അവതരിപ്പിക്കാൻ പറ്റുന്ന രൂപത്തിൽ ഉള്ളസൃഷ്ടികൾ ആക്കാനുള്ള പ്രൊജക്ട് ആണ് ഹൈസ്കൾ വിഭാഗത്തിന് നൽകിയിട്ടുള്ളത്. മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നത് നന്നാവും' ജില്ലാതലത്തിൽ അവ അവതരിപ്പിക്കുന്നതുംനന്നാവും. 2. ജാതി മത വിഭാഗീയത നമുക്കിടയിൽ പതുക്കെ പതുക്കെ നഖം താഴ്ത്താൻ തുടങ്ങിയിരിക്കുന്ന കാലമാണിത്. കുട്ടികളുടെയെന്ന് മാത്രമല്ല ,മുതിർന്നവരുടെയും മനസിൽ നിന്ന് ജാതി വിഭാഗീയത പിറച്ചു മാറ്റാൻ ഏറെ അനുയോജ്യമായ കൃതിയാണ് ചണ്ഡാലഭിക്ഷുകി. ആ കൃതിയുടെ നാടകീയ ആവിഷ്ക്കാരമാണ് യു.പിക്ക് നൽകിയ പ്രൊജക്ട് . ഏറ്റവും നല്ല രചനകൾക്ക് സമ്മാനം നൽകാനും ഏറ്റവും മികച്ചവ അവതരിപ്പിക്കാനും കഴിയുന്നത് നന്നാവും 3. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക വർഷമാണ് 2022. സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിക്കാൻ നമ്മുടെ പുതിയ തലമുറക്ക് കഴിയേണ്ടതുണ്ട്' അവരുടെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെട്ട വിഷയം കൂടിയാണിത്. 4.നമ്മളെല്ലാം കാർഷിക മേഖലയിലേക്ക് തിരിയേണ്ടുന്ന പുതിയ കാലത്തിൽ ജീവിക്കേണ്ടുന്ന വിദ്യാർത്ഥികളെ വാഴയിനങ്ങളെ പറ്റിയും വാഴക്കൃഷിയെക്കുറിച്ചും അറിയാനും വീട്ടിലോ സ്കൂളിലോ ഒരു ചെറുവാഴത്തോട്ടം ആരംഭിക്കാനും കഴിഞ്ഞാൽ ഏറെ നന്നാവും. സൈബർ മേഖലയിൽ വിഹരിക്കുന്ന നമ്മുടെ കുട്ടികൾ സൈബർ നിയമങ്ങളെക്കുറിച്ച് അറിവ് നേടി സുരക്ഷിതരാകുന്നതും ,നാളിതുവരെ നമ്മൾ കണ്ടെത്തിയ കണ്ടെത്തലുകൾക്കപ്പുറം പുതിയ കണ്ടെത്തലുകളെ കുറിച്ച് ചിന്തിക്കാനും , പ്രകൃതിദുരന്തങ്ങൾക്ക് കാരണം തിരുത്തപ്പെടേണ്ടുന്ന നമ്മുടെ ചില രീതികളാണെന്ന് തിരിച്ചറിയാനും നമ്മുടെ ഈ പരീക്ഷ ഉതകണം എന്നതാണ് ലക്ഷ്യം. *''മാറ്റം വരുത്താൻ ശ്രമിക്കാതെ, മാറ്റം വരില്ല.''* - പി.ടി.ബി. 🙏🙏

Saturday, August 6, 2022

PTB സ്മാരക ബാലശാസ്ത്ര പരീക്ഷ 2022

 *ആരോടും ചോദിക്കാം

പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ  ആഗസ്ത് 15 മുതൽ*


നമ്മുടെ വിദ്യാർത്ഥികളുടെ അന്വേഷണതാൽപര്യവും വായനാശീലവും വികസിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും മലയാളം മിഷൻ്റെയും പിന്തുണയോടെ സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശ്രാസ്ത്ര) അദ്ധ്യാപകരുടെയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകരുടേയും സഹകരണത്തോടെ കൂടി സംഘടിപ്പിക്കുന്ന പി.ടി.ബി സ്മാരക 

ബാലശാസ്ത്ര പരീക്ഷ ആഗസ്ത് 15ന് ആരംഭിക്കും .

താൽപരരായ യു .പി / ഹൈസ്കൂൾ/പ്രവാസി വിഭാഗം വിദ്യാർത്ഥികൾക്കെല്ലാം ബാലശാസ്ത്ര പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവർ എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിൽ ഉത്തരം എഴുതണം.

ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, ഏത് മാധ്യമവും തെരയാം , എന്ന രീതിയിൽ രണ്ടു മാസത്തിന്നകം ഉത്തരങ്ങൾ കണ്ടെത്തേണ്ടുന്ന ഓൺലൈൻ പരീക്ഷ ഒക്ടോബർ 15ന്നാണ് അവസാനിക്കുക. തുടർന്ന് നവമ്പർ രണ്ടാം വാരത്തിൽ ജില്ലാതലത്തിലും ഡിസംബറിൽ സംസ്ഥാന - ദേശീയ തലത്തിലും പ്രതിഭാ സംഗമങ്ങൾ നടക്കും. മികച്ച പ്രതിഭകൾക്ക് പുരസ്കാരങ്ങളും ലഭിക്കും. സ്കൂളുകളിൽ പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന യു.പി / ഹൈസ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, ശാസ്ത്ര - സാമൂഹ്യ - പരിസ്ഥിതി പ്രവർത്തകർ, തുടങ്ങിയവർ ആഗസ്റ്റ് 13നു മുന്നേയായി ജില്ലാ പ്രോഗ്രാം കോ ഡിനേറ്ററുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 

ഡോ.കെ.അജിത് , പാലക്കാട് ജില്ല കൺവീനർ ,പി.ടി.ബി. സ്മാരക ബാല ശാസ്ത്ര പരീക്ഷ, 9497351020 , 9400318702 ,


വി.ആർ വി . ഏഴോം

ജന: സെക്രട്ടറി ,ശാസ്ത്ര

9447749131

എന്നി നമ്പറുകളിൽ ബന്ധപ്പെടുക. ചോദ്യ പേപ്പർ മാതൃകയും വിശദ വിവരങ്ങളും ആഗസ്റ്റ് 15 നു ശേഷം 

www.ptbsmarakatrut.blogspot.com എന്ന സൈറ്റിൽ നിന്നും ലഭിക്കും.