പി.ടി.ഭാസ്ക്കരപ്പണിക്കര്‍
അനുസ്മരണവും ബാലപ്രതിഭാ
സംഗമവും നടത്തി
മലബാര്‍
ഡിസ്ട്രിക് ബോര്‍ഡ് ചെയര്‍മാനും
ശാസ്ത്ര-സാമൂഹിക-വിദ്യാഭാസ
മേഖലകളില്‍ നിറഞ്ഞ
വ്യക്തിത്വവുമായിരുന്ന
പി.ടി.ഭാസ്ക്കരപ്പണിക്കര്
കുട്ടികള്‍ക്കായി തുടങ്ങിവച്ച
ശാസ്ത്ര പരീക്ഷയുടെ ജില്ലാ
തല ബാലപ്രതിഭാസംഗമവും പി.ടി.ബി
അനുസ്മരണവും അടക്കാപുത്തൂര്‍
ഹൈസ്ക്കൂള്‍ സ്മൃതി മന്ദിരത്തില്‍
നടത്തി.
മുന്‍
ബാലപ്രതിഭയും യുവ കവിയത്രിയുമായിരുന്ന
കുമാരി വിനീതയുടെ അകാലചരമത്തില്‍
അനുശോചനം രേഖപ്പേടുത്തിയാണ്
ബാലസംഗമം ആരംഭിച്ചത്.
പി.ടി.ഭാസ്ക്കരപ്പണിക്കര്‍
അനുസ്മരണസമിതിയുടെ പ്രസിഡണ്ട്
ഇന്ത്യനൂര്‍ ഗോപിയുടെ
അധ്യക്ഷതയില്‍ ചിറ്റൂര്‍
ഗവ.കോളേജ്
ഭൂമിശാസ്ത്ര വിഭാഗം മേധാവി
പ്രോഫ.
കെ
ജയരാജ് പ്രതിഭാസംഗമവം ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
ശ്രീ
എം ദാമോദരന്‍ നമ്പൂതിരി
മാസ്റ്റര്‍,
ശ്രീ
എം. സി
ഉണ്ണികൃഷ്ണണന്‍ എന്നിവര്‍
സംസാരിച്ചു.
തൂടര്‍ന്ന്
ബാലപ്രതിഭകള്‍ക്ക് പ്രശനോത്തരി,
പ്രസംഗം
,
വിവരാന്വേഷണപുസ്തക
പ്രദര്‍ശനം എന്നിവ നടത്തി.
ഉച്ചക്കുശേഷം
നടത്തിയ പി.ടി.ബി.
അനുസ്മരണയോഗത്തില്‍
മണ്ണാര്‍ക്കാട് ഡി.ഇ.ഒ
ശ്രീ പി.
നാരായണന്‍
മാസ്റ്റര്‍ മുഖ്യപ്രഭാഷണം
നടത്തി.
അടക്കാപുത്തുര്‍
സംസ്കൃതി പ്രവര്‍ത്തകനും
ചെന്നൈ ലയണ്‍സ് ക്ലബ്ബിന്റെ
ലൈഫ് ടൈം അച്ച്വീവ്മെന്‍റ്
അവാര്‍ഡ് ജേതാവുമായ ശ്രീ
രാജേഷ് അടക്കാപുത്തൂരിനു
പി.ടി.ഭാസ്ക്കരപ്പണിക്കര്‍
അനുസ്മരണസമിതിയുടെ പുരസ്ക്കാരം
സമിതി ചെയര്‍മാന്‍ ഇന്ത്യനൂര്‍
ഗോപിമാസ്റ്റര്‍ നല്‍കി
അനുമോദിച്ചു.
ജില്ലാതല
ജേതാക്കള്‍ക്ക്
പി.വി.മാധവന്‍മാസ്റ്റര്‍സ്മാരക
ട്രോഫികള്‍ വിതരണം ചെയ്തു.
പി.ടി.ഭാസ്ക്കരപ്പണിക്കര്‍
അനുസ്മരണസമിതി സെക്രട്ടറി
കെ അജിത് സ്വാഗതവും പ്രധാനാധ്യാപകന്‍
കെ.ആര്‍
വേണുഗോപാലന്‍ നന്ദിയും
പറഞ്ഞു.
മത്സരങ്ങളില്‍
ഭാമ എ പ്രകാശ് (ജി.വി.എച്ച്.എസ്.എസ്
ചെര്‍പ്പുളശേരി),
നസീബ
അബ്ദുള്‍ അസീസ് (എം.എന്‍.കെ.എം.
ജി.എച്ച്.എസ്
.എസ്.പുലാപ്പറ്റ)ജയ്ദേവ്.
എസ്.റാം(ജി.ബി.എച്ച്.എസ്.
എസ്.
നെന്മാറ),സ്വാതിഎസ്(ജി.എച്ച്.എസ്.എസ്.കടമ്പൂര്‍),നിധീഷ്
നാരായണന്‍ എം.വി(എച്ച്.എസ്.എസ്.
ശ്രീകൃഷ്ണപുരം),സാന്ദ്ര
എസ്.ബി
(ശബരി.
എച്ച്.എസ്.എസ്.മണ്ണാര്‍ക്കാട്,പള്ളിക്കുറുപ്പ്)എന്നിവര്‍
വിവരശേഖരണ പുസ്തകത്തിലും
നിരഞ്ജന ടി.കെ
(എച്ച്.എസ്.എസ്.
ശ്രീകൃഷ്ണപുരം),രോഹിത്
ടി.പി(.ജി.എച്ച്.എസ്.എസ്.കടമ്പൂര്‍)എന്നിവര്‍
അന്വേഷണ പ്രോജക്ടിലും ,
ഹരിനന്ദരാജ്(ശബരി.
എച്ച്.എസ്.എസ്.മണ്ണാര്‍ക്കാട്
പള്ളിക്കുറുപ്പ്)
നന്ദന
മനോജ്(എച്ച്.എസ്.എസ്.
വല്ലപ്പുഴ)
എന്നിവര്‍
പ്രശ്നോത്തരിയിലും ജില്ലാതല
വിജയികളായി.
ഇവര്‍ക്ക്
ഡിസംബര്‍ 30
നു
എറാണാംകുളത്തു നടത്തുന്ന
സംസ്ഥാനതല മത്സരങ്ങളില്‍
പങ്കെടുക്കാമെന്ന് ഭാരവാഹികള്‍
അറിയിച്ചു
No comments:
Post a Comment