Tuesday, December 22, 2015


പ്രണാമം...............
ശ്രീ ഗോപി മാഷിന്........!!!

 അദരാഞ്ജലികള്.........


 അദരാഞ്ജലികള്.........

 അദരാഞ്ജലികള്.........
ശ്രീ ചന്ദ്രേട്ടന്....!!

ശ്രീ ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ അനുസ്മരണം

അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ട്രസ്റ്റുകളുടെ അധ്യക്ഷനും, അടക്കാപുത്തൂര്‍ സ്ക്കൂള്‍‍ മുന്‍‍ പ്രധാനാധ്യാപകനും, മാനേജറും, പ്രമുഖ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍‍ത്തകനുമായിരുന്ന ഇന്ത്യനൂര്‍ ഗോപിമാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് അനുസ്മരണയോഗം ചേര്‍‍ന്നു.

































യോഗത്തില്‍ ഗോപിമാസ്റ്ററുടെ സഹപ്രവര്‍ത്തകനായിരൂന്ന എ.കെ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ അധ്യക്ഷനായി. വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീധരന്‍‍ മാസ്റ്റ്ര്‍‍ , വാര്‍ഡ് മെംബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, ടി.വി കുഞ്ഞന്‍വാര്യര്‍ മാസ്റ്റ്ര്‍, കെ.എന്‍ നാരായണന്‍ നമ്പൂതിരി, എം. ദാമോദരന്‍ നമ്പൂതിരി, ജനാര്‍‍ദ്ദനന്‍ നമ്പൂതിരി, . രാധാകൃഷ്ണന്‍, എം.ടി കമലാദേവീ, പി. പ്രേംകുമാര്‍, ശബരി ട്രസറ്റീ പി. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് വൈസ്. പ്രസി. കെ. ഹരിദാസന്‍, പ്രിന്‍സിപ്പാള്‍ ടി. ഹരിദാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ റിട്ട. മേജര്‍ എന്‍ വാസുദേവന്‍, വി. ഗോപീകൃഷ്ണന്‍, .കെ സെയ്തലവി, അടക്കാപുത്തൂര്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് പ്രതിനിധി എം.ജി രാജേന്ദ്രകുമാര്‍, കുളക്കാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രതിനിധി രവികുമാര്‍, വിനോദ്മാസ്റ്റര്‍ , ഷറഫുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന എം. രാമചന്ദ്രന്‍, മുന്‍ കായികാധ്യാപകന്‍ അന്‍പയ്യന്‍ മാസ്റ്റര്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും, പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ. അജിത് നന്ദിയും പറഞ്ഞു

സഭാമന്ദിര സമര്‍പ്പണവും പ്രതിഭാസംഗമവും നടത്തി.
അടക്കാപുത്തൂര്‍‍ സെക്കണ്ടറി സ്ക്കൂള്‍‍ കമ്മിറ്റി പൊതു ആവശ്യങ്ങള്‍ക്കായി സ്ക്കൂള്‍‍ സ്മൃതിമന്ദിരത്തിനു സമീപം നിര്‍മ്മിച്ച സഭാമന്ദിരത്തിന്‍‍റെ സമര്‍പ്പണവും പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാബാലപ്രതിഭാസംഗമവും നടത്തി. സഭാമന്ദിരത്തിന്റെ സമര്‍പ്പണം സെക്കണ്ടറി സ്കൂള്‍‍ ചെയര്‍‍‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍‍ത്തകനുമായ ശ്രീ ഇന്ത്യനൂര്‍‍‍ ഗോപി നിര്‍‍വ്വഹിച്ചു.
റിട്ട. പ്രൊഫ. പി. ബാലകൃഷ്ണന്‍‍ മുഖ്യാതിഥിയായി.ഗുരുശ്രേ‍ഷ്ഠാ അവാര്‍‍ഡ് ജേതാവും ബാലസാഹിത്യകാരനുമായ ശ്രീ കെ.എന്‍‍ കുട്ടി മാസ്റ്ററെ അനുമോദിച്ചു.പ്രതിഭാസംഗമത്തില്‍ ശ്രീ ഗണേഷ് മുന്നൂര്‍ക്കോട് കുട്ടികളുമായി സംവാദം നടത്തി. ശ്രീ എം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി. സര്‍‍വ്വശ്രീ കെ.എന്‍ നാരായണന്‍‍ നമ്പൂതിരി, പി രാമചന്ദ്രന്‍‍, ഇ രാധാകൃഷ്ണന്‍, പി. കാര്‍ത്ത്യായനിക്കുട്ടി, മേജര്‍‍ എന്‍ വാസുദേവന്‍‍, കണ്ണൂര്‍ രമേശന്‍ , ശ്രീമതി ആശാദേവി പുലാമന്തോള്‍ എന്നിവര്‍‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും പി.ടി.ബി.ട്രസ്റ്റ് സെക്രട്ടറി ശ്രീ കെ അജിത് നന്ദിയും പറഞ്ഞു. കലാമണ്ഡലം ശിവദാസും സംഘവും നടത്തിയ ഓട്ടന്‍‍തുള്ളലും അരങ്ങേറി.ജില്ലാ വിജയികള്‍‍ക്ക് പി.വി. മാധവന്‍ മാസ്റ്റര്‍‍ സ്മാരക ട്രോഫികള്‍‍ വിതരണം ചെയ്തു.

















പാലക്കാട് ജില്ലാ വിജയികള്‍
വിവരശേഖരണപുസ്തകം
ഹൈസ്ക്കൂള്‍‍ വിഭാഗം
ഒന്നാംസ്ഥാനം
സാന്ദ്ര എസ്. ബി .
ശബരി എച്ച്.എസ്. പള്ളിക്കുറുപ്പ്, മണ്ണാര്‍‍ക്കാട്.
രണ്ടാം സ്ഥാനം
കാര്‍‍ത്തിക് സി.
കെ.എച്ച്.എസ്.എസ് മൂത്താന്‍‍തറ, പാലക്കാട്.
സ്വാതി എസ്.
ജി.എച്ച്.എസ്. കടമ്പൂര്‍‍, ഒറ്റപ്പാലം, പാലക്കാട്.
യു. പി. വിഭാഗം.
ഒന്നാംസ്ഥാനം
ജസ്ന് ജെ.
എം.എച്ച്.എസ്. പുതുനഗരം. പാലക്കാട്.
രണ്ടാംസ്ഥാനം
ജ്യോതിക കൃഷ്ണന്‍‍ സി
.യു.പി.എസ് അടക്കാപുത്തൂര്‍.
ആദിത്യ ആര്‍
ശ്രീകൃഷ്ണപുരം സെന്‍ട്രല്‍‍ സ്ക്കൂള്‍‍
അന്വേഷണപ്രോജക്ട്
ഹൈസ്ക്കൂള്‍‍ വിഭാഗം
കാര്‍‍ത്തിക് സി.
കെ.എച്ച്.എസ്.എസ് മൂത്താന്‍‍തറ, പാലക്കാട്.
യു. പി. വിഭാഗം.
ജസ്ന് ജെ.
എം.എച്ച്.എസ്. പുതുനഗരം. പാലക്കാട്.
പ്രസംഗമത്സരം
ഹൈസ്ക്കൂള്‍‍ വിഭാഗം
നിഖില പി.
ശബരി എച്ച്.എസ്. പള്ളിക്കുറുപ്പ്, മണ്ണാര്‍‍ക്കാട്.
യു. പി. വിഭാഗം.
ജിഷ്ണു കെ.എന്‍‍
.യു.പി.എസ് കുറ്റാനശേരി, പാലക്കാട്
പ്ര‍ശ്നോത്തരി
ഹൈസ്ക്കൂള്‍‍ വിഭാഗം
ശ്രീരാജ്. പി.ആര്‍‍
.കെ.എന്‍.എം.എം..എം.എച്ച്.എസ്.എസ് കാട്ടുകുളം
പാലക്കാട്
യു. പി. വിഭാഗം.
നയന വി.
.യു.പി.എസ് പൊമ്പ്ര





Sunday, September 6, 2015

ഉത്തരസൂചകം  2015




ഉത്തരസൂചകം  2015

Sunday, June 14, 2015

ചോദ്യപേപ്പറും നിര്‍ദ്ദേശങ്ങളും



26-ാമത് പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ വായനാദിനത്തില്‍ ആരംഭിക്കും.

വിദ്യാര്‍ത്ഥികളുടെ അന്വേഷണതൃഷ്ണയും വായനാശീലവും സാമൂഹ്യാവബോധവും വികസിപ്പിക്കുവാന്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ജനകീയ ശാസ്ത്രകാരനുമായിരുന്ന പി.ടിഭാസ്ക്കരപ്പണിക്കര്‍ തുടങ്ങിവച്ച ബാലശാസ്ത്ര പരീക്ഷ ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. പി.ടി ഭാസ്ക്കരപ്പണിക്കര്‍ സ്മാരക ട്രസ്റ്റ് പാലക്കാട് ജില്ലയിലെ യു.പി, ഹൈസ്ക്കുള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മിഷന്‍, സാക്ഷരതാ മിഷന്‍ പഠിതാക്കള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന ഈ പരീക്ഷ ജൂണ്‍ 19 നു വായനാദിനത്തില്‍ ആരംഭിച്ച് ആഗസറ്റ് 15 നു അവസാനിക്കും. പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാലയ അധികൃതര്‍ കെ. അജിത്, സെക്രട്ടറി,പി.ടി ഭാസ്ക്കരപ്പണിക്കര്‍ സ്മാരക ട്രസ്റ്റ്, അടക്കാപുത്തൂര്‍ എന്ന വിലാസത്തിലോ 9497351020 എന്ന നമ്പറിലോ ജൂണ്‍ 16 നകം
ബന്ധപ്പെടണം. ചോദ്യക്കടലാസ്സുകള്‍ www.ptbsmarakatrust.blogspot.com ല്‍ നിന്ന് ലഭ്യമാണ്.