Tuesday, December 22, 2015


ശ്രീ ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ അനുസ്മരണം

അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ട്രസ്റ്റുകളുടെ അധ്യക്ഷനും, അടക്കാപുത്തൂര്‍ സ്ക്കൂള്‍‍ മുന്‍‍ പ്രധാനാധ്യാപകനും, മാനേജറും, പ്രമുഖ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍‍ത്തകനുമായിരുന്ന ഇന്ത്യനൂര്‍ ഗോപിമാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് അനുസ്മരണയോഗം ചേര്‍‍ന്നു.

































യോഗത്തില്‍ ഗോപിമാസ്റ്ററുടെ സഹപ്രവര്‍ത്തകനായിരൂന്ന എ.കെ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ അധ്യക്ഷനായി. വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീധരന്‍‍ മാസ്റ്റ്ര്‍‍ , വാര്‍ഡ് മെംബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, ടി.വി കുഞ്ഞന്‍വാര്യര്‍ മാസ്റ്റ്ര്‍, കെ.എന്‍ നാരായണന്‍ നമ്പൂതിരി, എം. ദാമോദരന്‍ നമ്പൂതിരി, ജനാര്‍‍ദ്ദനന്‍ നമ്പൂതിരി, . രാധാകൃഷ്ണന്‍, എം.ടി കമലാദേവീ, പി. പ്രേംകുമാര്‍, ശബരി ട്രസറ്റീ പി. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് വൈസ്. പ്രസി. കെ. ഹരിദാസന്‍, പ്രിന്‍സിപ്പാള്‍ ടി. ഹരിദാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ റിട്ട. മേജര്‍ എന്‍ വാസുദേവന്‍, വി. ഗോപീകൃഷ്ണന്‍, .കെ സെയ്തലവി, അടക്കാപുത്തൂര്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് പ്രതിനിധി എം.ജി രാജേന്ദ്രകുമാര്‍, കുളക്കാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രതിനിധി രവികുമാര്‍, വിനോദ്മാസ്റ്റര്‍ , ഷറഫുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന എം. രാമചന്ദ്രന്‍, മുന്‍ കായികാധ്യാപകന്‍ അന്‍പയ്യന്‍ മാസ്റ്റര്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും, പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ. അജിത് നന്ദിയും പറഞ്ഞു

No comments:

Post a Comment